ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി :::-----ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വലപ്പാട് എച് എസ് എസ് വിഭാഗം എൻ എസ് എസ് യൂണിറ്റും കോതകുളം അഹല്യ ആയുർവേദാശുപത്രിയും സംയുക്തമായി രോഗനിർണയ ക്യാമ്പ് നടത്തി മരുന്ന് വിതരണം ചെയ്തു. പ്രസ്തുത ചടങ്ങ് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഇ കെ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചു അഹല്യ ആയുർവേദാശുപത്രിയിലെ ഡോക്ടർ രാജലക്ഷ്മി സംസാരിച്ചു.പ്രോഗ്രാം ഓഫീസർ എൻ വി ഷലീൽ കുമാർ അഹല്യ ആശുപത്രി മാനേജിങ് പാർട്ണർ ശ്രീ ജസീം വോളന്റീർ ലീഡർ മാരായ അശ്വന്ത് കൃഷ്ണ, ആർദ്ര എൻ എസ്, എന്നിവർ സംസാരിച്ചു. മുഹ്സിന കെ എ സ്വാഗതം ആശംസിച്ചു..
No comments:
Post a Comment