Sunday, January 19, 2020

.ഉപജീവനം




ദത്തു ഗ്രാമത്തിലെ അമ്മമാർക്ക് കടലാസ്സ് കൊണ്ടുള്ള വെയ്സ്റ്റ് കൊട്ട നിർമാണം പരിചയപ്പെടുത്തുന്ന ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വലപ്പാട് വോളന്റിയേഴ്‌സ്..

ലഹരി വിരുദ്ധ ക്യാമ്പയിൻ

ആർദ്രം ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായി വലപ്പാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന തുറന്ന സംവാദം. ദത്തു ഗ്രാമമായ പൈനൂർ ലെ അമ്മമാരും ഈ ചടങ്ങിൽ പങ്കെടുത്തു ചർച്ചയിലേർപ്പെട്ടു. ലഹരി വിരുദ്ധ സമൂഹത്തിനായുള്ള ബോധവൽക്കരണചർച്ച നയിച്ചത് ഡോക്ടർ സുബ്രമണ്യൻ, ഡോക്ടർ ദീപ്തി എന്നിവരാണ്. ലഹരി വിരുദ്ധപ്രവർത്തനങ്ങൾ ക്കായുള്ള സ്‌ക്വാഡുകൾ തിരിച്ചത് വോളന്റീയർ മാരെയും ചേർത്തുകൊണ്ടായിരുന്നു.. ചടങ്ങു ഉദ്ഘാടനം ചെയ്തത് വലപ്പാട് ഗ്രാമപ്പഞ്ചായത് പ്രസിഡന്റ് ശ്രീ ഇ കെ തോമസ് മാസ്റ്റർ ആണ്. പി ടി എ പ്രസിഡന്റ് ശ്രീ ഹമീദ് തടത്തിൽ, എച് എം ശ്രിമതി പ്രസന്ന കണ്ണിയത്ത് എന്നിവർ സംസാരിച്ചു. 13/1/2020







 

യുറേക്ക


11/1/2020ശനിയാഴ്ച മുതൽ 12 1/2020ഞായറാഴ്ച വരെ രണ്ടു ദിവസമായി വലപ്പാട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന യുറേക്ക വിജ്ഞാനോത്സവ ക്യാമ്പിൽ സഹായസാന്നിദ്ധ്യമായി ക്യാമ്പെർമാർക്കൊപ്പം വലപ്പാട്  ജി എച്ച് എസ് എസ് വോളന്റീർ മാർ. ഈ വോളന്റീർമാരുടെ സ്നേഹസാന്നിദ്ധ്യത്തിന് തളികുളം മേഖല ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രത്യേകാഭിനന്ദനങ്ങൾ ഇവർ ഏറ്റുവാങ്ങുകയും ചെയ്തു 

ആയുർവേദ മെഡിക്കൽ ക്യാമ്പ്

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി :::-----ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വലപ്പാട് എച് എസ് എസ് വിഭാഗം എൻ എസ് എസ് യൂണിറ്റും കോതകുളം അഹല്യ ആയുർവേദാശുപത്രിയും സംയുക്തമായി രോഗനിർണയ ക്യാമ്പ് നടത്തി മരുന്ന് വിതരണം ചെയ്തു. പ്രസ്തുത ചടങ്ങ് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ഇ കെ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചു അഹല്യ ആയുർവേദാശുപത്രിയിലെ ഡോക്ടർ രാജലക്ഷ്മി സംസാരിച്ചു.പ്രോഗ്രാം ഓഫീസർ  എൻ വി ഷലീൽ കുമാർ അഹല്യ ആശുപത്രി മാനേജിങ് പാർട്ണർ ശ്രീ ജസീം വോളന്റീർ ലീഡർ മാരായ അശ്വന്ത് കൃഷ്ണ, ആർദ്ര എൻ എസ്, എന്നിവർ സംസാരിച്ചു. മുഹ്സിന കെ എ സ്വാഗതം ആശംസിച്ചു..

Saturday, January 18, 2020

തുണി സഞ്ചി

 ജി എച് എസ് എസ് വലപ്പാട്.... വിപിഎം എസ് എൻ ഡി പി എച് എസ് എസ് കഴിമ്പ്രം  എന്നി യൂണിറ്റുകൾ നിർമിച്ച തുണിസഞ്ചികൾ ജില്ലാ അത് ഫെസ്റ്റിവൽ വേദികളിലൊന്നായ കാവക്കാട് ജി എച്  എസ് എസ് സ്കൂളിലെത്തിച്ചു പ്രോഗ്രാം ഓഫീസർ സി പ്രദീപ് മാസ്റ്റർ പി.ടി എ പ്രസിഡന്റ് ശ്രീ ബദറുദ്ധീൻ വോളന്റീർലീഡർമാർ എന്നിവർ ചേർന്ന് ഇരു യൂണിറ്റുകളുടെയും തുണി സഞ്ചികൾ എട്ടു വാങ്ങി.സഹകരണ നിർദ്ദേശങ്ങൾക്ക് കുന്നംകുളം ക്ലസ്റ്റർ  പി എ സി മെമ്പർ ലിന്റോ വടക്കൻ സർ..... കൊടുങ്ങല്ലൂർ ക്ലസ്റ്റർ  പി എ സി മെമ്പർ കെ കെ ബിനീഷ് സർ.... ത്രിശൂർ മോഡൽ ഗവണ്മെന്റ് ജി എച് എസ് എസ്സിലെ പോ മഞ്ജുള ടീച്ചർ ..... ഡിസി ശ്രിയ പ്രദീപ് മാസ്റ്റർ എന്നിവർക്ക് നന്ദി....
 


.ബസ് സ്റ്റോപ്പ് ക്ലീനിങ്


ജി എച് എസ് എസ് വലപ്പാടിനു മുന്നിലെ കവി കുഞ്ഞുണ്ണി മാഷ് സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രത്തെ വൃത്തിയാക്കുന്ന ജി എച് എസ് എസ് വലപ്പാട് വോളന്റീർ ഈ ബസ് സ്റ്റോപ്പ് എൻ എസ് എസ് നിർമിച്ചു ഡിസൈൻ ചെയ്‌തതാണ്‌...........................

സ്നേഹ സംഭാഷണം




എടമുട്ടം പ്രഫ പൈൻ ആൻഡ് പാലിയേറ്റീവ് കാറിലെ അന്ധേവാസിയായ എന്ടോസള്ഫാന് ഇരയായ കാസർഗോഡ് സ്വദേശിനിയനായ യുവതിയുമായി ജി എച് എസ് എസ് വലപ്പാട് വോളന്റീർമാർ സ്നേഹസംഭാഷണത്തിൽ യുവതിയുട ഒപ്പം എന്ടോസള്ഫാന് ഇരയായ ചലനശേഷിയും സംസാരശേഷിയും നഷ്ട്ടപെട്ടസഹോദരനും തൊട്ടപ്പുറത്തെ കിടക്കയിൽ കിടക്കുന്നുണ്ട് 

 എടമുട്ടം ആൽഫ പൈൻ ആൻഡ് പാലിയേറ്റീവ് കെയർ ഹെഡ് കോർട്ടേസിലെ വൃദ്ധസദനം സന്ദർശിച്ച ജി എച് എസ് എസ് വലപ്പാട് വോളന്റീർട് മാർ ഉപേക്ഷിത വാർധ്യക്യമ് അനുഭവിക്കുന്നവരുമായി സ്നേഹ സംഭാഷണം നടത്തുന്നു 
എടമുട്ടം ആൽഫ പൈൻ ആൻഡ് പാലിയേറ്റിവ് കേറിയിൽ എത്തിയ ജി എച് എസ് എസ് വലപ്പാട് വോളന്റീർമാർക്ക് ഫ്യ്‌ഷ തെറാപ്പി ഡോക്ടർ സാനു പാലിയേറ്റീവ് കാറിനെ കുറിച്ച ബോധവൽക്കരണം നാകുന്നു വോള്ബ്ന്റെർമാർ വസ്ത്രം ,പായ,ഭക്ഷ്യ ധാന്യങ്ങൾ എന്നിവ അല്ഫക്കറിലെ രോഗികൾക്ക് മുതിർന്നവർക്കുമായി സ്തബനത്തിൽ കൊടുത്തേൽപ്പിച്ചിട്ടാണ് മടങ്ങിയത് 

ക്ലീൻ കഴിമ്പ്രം

ക്ലീൻ കഴിമ്പ്രം ബീച്ച് പദ്ധതി നടപ്പിലാക്കി മൊത്തത്തിൽ ക്ലീൻ ചേരുവ മണപ്പുറം എന്ന സ്വപ്നം യാഥാർഥ്യമാക്കാനും ഒപ്പം തന്നെ 5 വർഷത്തോളമായി നടന്നു വരുന്ന കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് പ്ലാസ്റ്റിക് വിമുക്തമായ കടപ്പുറം ഒരുക്കനായും പ്ലാസ്റ്റിക് വിമുക്തമാക്കുന്ന എൻ എസ് എസ് വോളണ്ടീർസ് ...









പാഥേയം


പാഥേയത്തെത്തുടർന്ന് വഴിയരികിൽ ഭിക്ഷയാചിക്കുന്നവർക്കും ഒരു നേരത്തെ  നട്ടംതിരിയുന്നവർക്കും ഭക്ഷണവുമായി എൻ എസ് എസ് വോളണ്ടീർസ് 

സീബ്ര ലൈൻ



 പൊതുമരാമത്തു വകുപ്പിന്റെയും പോലീസ് കാര്യാലയത്തിന്ടെയും അനുമതിയോടെ ജി വി എച് എസ് എസ് വലപ്പാട് സ്കൂളിന് മുന്നിൽ ഉള്ള എറണാകുളം ഗുരുവായൂർ നാഷണൽ ഹൈവെയിൽ മാഞ്ഞുപോയ സീബ്ര ലൈൻ എൻ എസ് എസ് വോളണ്ടീയർമാർ പുനഃസ്ഥാപിച്ചു .....സ്കൂളിലേക്കും മായാ കോളേജിലേക്കും ഭാരത് വിദ്യാമന്ദിറിലേക്കും ഐ എച്  ആർ ഡി കോളേജിലേക്കും ധാരാളം വിദ്യാർത്ഥികൾ റോഡ് മുറിച്ചു കടക്കുന്ന ഒരു ഭാഗം കൂടിയാണ് ഇദ് ...


പ്ലാസ്റ്റിക് വിമുക്ത സമൂഹം

പ്ലാസ്റ്റിക് വിമുക്ത സമൂഹത്തിൻറെ  ഭാഗമായി തുണി സഞ്ചികൾ നിര്മ്മിച്ചുനൽകി