ഇനി ഒരു പ്രളയം വേണ്ടേ വേണ്ട ....
ഈ നൂറ്റാണ്ടിലെ കേരളം കണ്ട ഏറ്റവുംവലിയ പ്രകൃതിദുരന്തങ്ങളിൽ ഒന്നായിരുന്നു പ്രളയം . 2018 ലും 2019 ലും നാം പ്രകൃതിയുടെ തിരിച്ചടി വലിയൊരു പ്രളയമായി ,ചെറിയവൻ വലിയവൻ എന്ന വേർതിരിവില്ലാതെ
നാം അഭിമുഘീകരിച്ചതാണ് ........ഓരോ ചെറിയ കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ അടങ്ങുന്ന വീടുകളെ പ്രളയം വിഴുങ്ങുകയുണ്ടായി .പ്രായ വ്യത്യാസമില്ലാതെ ഓരോരുത്തരും ദുരിതാശ്വാസ ക്യാമ്പിൽ അഭയംതേടുകയുണ്ടായി . പ്രളയത്തോടനുബന്ധിച് ഞങ്ങളുടെ സ്കൂൾ ആയ ജി.വി.എച് .എസ്.എസ് വലപ്പാടിലും ഏതാനും 1400 ഓളം പേരടങ്ങുന്ന ദുരിതാശ്വാസ ക്യാമ്പ് ഉണ്ടായിരുന്നു ...ക്യാമ്പിൽ ഗർഭിണികൾ അടക്കം വൃദ്ധർ വരെ ഉണ്ടായിരുന്നു ...അവർക്കെല്ലാവർക്കും വേണ്ടുന്ന നിരന്തരമായ സേവനങ്ങൾ ചെയ്‌തുകൊടുക്കാനായി എൻ എസ് എസ് വോളന്റീയർസ് എന്ന നിലയിൽ ഞങ്ങൾ ഓരോരുത്തരെയും സഹായിച്ചിരുന്നു .....7 ദിവസം നീണ്ടുനിന്ന ക്യാമ്പിൽ എൻ എസ് എസ് വോളന്റിയേഴ്‌സിന്റെ നിര്ധാരമായ സേവനം ഉണ്ടായിരുന്നു ...
No comments:
Post a Comment