ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് എൻ എസ് എസ് വോളണ്ടിയേഴ്‌സ് സഡാക്കോ കൊക്കുകൾ നിർമിച്ച് അലങ്കരിക്കുക ഉണ്ടായി
ഒരു അമേരിക്കൻ ബോംബിനാൽ ജീവൻ നഷ്ട്ടപെടേണ്ടി വന്ന സഡാക്കോ സസാക്കി എന്ന ബാലികയുടെ ഓർമക്കാണ് സഡാക്കോ കൊക്കുകൾ ഹിരോഷിമ ദിനത്തിൽ നിർമിക്കുന്നത് കാരണം നമുക്ക് അറിയാം . എന്നാൽ നമുക്ക് പലർക്കും 1001 കൊക്കുകളുടെ കണക്ക്ക് അറിയില്ല ....ജപ്പാൻ ആചാരങ്ങൾ അനുസരിച്ച് അസുഖം പിടിപെട്ടാൽ അത് മാറുന്നതിനായി 1001 ഒറിഗാമി സഡാക്കോ കൊക്കുകൾ ഉണ്ടാകണമെന്നാണ് ആ രാജ്യത്തെ ഒരു കാഴ്ചപ്പാട് ...അതിനനുസരിച്ച് സസാക്കിയുടെ അണുബാധ മാറുമെന്ന വിശ്വാസത്തിൽ അവൾ കൊക്കുകൾ ഉണ്ടാക്കാൻ തീരുമാനിക്കുകയും ആരംഭിക്കുകയും ചെയ്യ്തു ...അവസാന ഘട്ടത്തിൽ പൂര്ത്തിയാക്കാൻ സാധിക്കാതെ അസുഖം കൂടുകയും മരിക്കാൻ \ഇടയാക്കുകയും ചെയ്‌തു ...അവളുടെ ഓർമ്മക്കായാണ് ഹിരോഷിമ ദിനത്തിന് ലോകമെബാടും സഡാക്കോ കൊക്കുകൾ ഉണ്ടാക്കി ആചരിക്കുന്നത് .അതിനോട് അനുബന്ധിച്ച് എൻ .എസ് .എസ് വോളണ്ടീയർസ് 1001 സഡാക്കോ കൊക്കുകളെ ഉണ്ടാക്കി.