വാടാനപ്പിള്ളി ഗവ : ഹയർ സെക്കൻഡറി സ്കൂളിൽ 2018 ഡിസംബർ 22 മുതൽ 28 വരെ , ജി. വി .എച്. എസ്. എസ്. വലപ്പാടിലെ എൻ എസ് എസ് വോളന്റീയർസ് ആയ വിദ്യാർത്ഥികൾ സപ്തദിന സഹവാസ ക്യാമ്പ് നടത്തി ..........
വലപ്പാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ 2018 -19 അധ്യായനവര്ഷത്തെ സപ്തദിന സഹവാസ ക്യാമ്പ് 2018 ഡിസംബർ 22 മുതൽ 28 വരെ വാടാനപ്പള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെട്ടു ......
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും പരിസരപ്രേദേശത്തിന്റെയും ജനങ്ങൾക്കായി കൃഷി , മാലിന്യനിർമ്മാർജ്ജനം ,തീരദേശ പ്രശ്‌നപഠനം , ആരോഗ്യം , തൊഴിൽ ,ആഗോളതാപനം എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള വിവിധ പരിശീലനപരിപാടികളും സംഘടിപ്പിച്ചു .......
മാലിന്യ നിർമാർജ്ജനം ,പ്രകൃതിസംരക്ഷണം ,ജൈവകൃഷി ,പുസ്തകശേഖരണം ,ആയോധനകാല പ്രദർശനം ,വ്യക്തിത്വവികസനക്ലാസുകൾ ,ഒറിഗാമി പരിശീലനം ,ബോധവത്കരണം (ട്രാഫിക് ലഹരി),തെരുവ് നാടക പരിശീലനം ,ശില്പശാല ,വാനനിരീക്ഷണം ,സമദർശൻ -ലിംഗസമത്വബോധവത്കരണം എന്നിവയെല്ലാം ആയിരുന്നു പ്രധാന പരിപാടികൾ .